nandhakumar-
നന്ദകുമാർ

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി വി. നന്ദകുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. സെക്രട്ടറി വി.എ. ഷീജ സത്യ വാചകം ചൊല്ലിക്കൊടുക്കും. അംഗങ്ങളായി എം.ജി. നാരായണനും വി.കെ. അയ്യപ്പനും ഇന്ന് ചുമതയേൽക്കും. നന്ദകുമാർ രാമവർമ്മപുരം സ്വദേശിയാണ്. എം.ജി. നാരായണൻ വില്ലടം സ്വദേശിയും അയ്യപ്പൻ എറണാകുളം കണിനാട് സ്വദേശിയുമാണ്. സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11ന് ചിന്മയ ഹാളിൽ നടക്കും.