കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെ വെമ്പല്ലൂർ ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമചന്ദ്രൻ ചാണാടിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബ്രഹ്മണ്യൻ കൂനിയാറ സ്വാഗതം പറഞ്ഞു. കൗൺസിലർ പി.വി. കുട്ടന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി രാമചന്ദ്രൻ ചാണാടിക്കലിനെയും വൈസ് പ്രസിഡന്റായി യതീന്ദ്രൻ നെല്ലിപ്പറമ്പിനെയും സെക്രട്ടറിയായി സുനിൽ കുമാർ കൂനിയാറയെയും യോഗം പ്രതിനിധിയായി സത്യൻ തോട്ടാരത്തിനേയും തിരഞ്ഞെടുത്തു.