തിരുവനന്തപുരം:വിജയമോഹിനി മിൽ തുറക്കണമെന്നാവശ്യപ്പെട്ട് മിൽ തൊഴിലാളികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 100ാം ദിവസം പിന്നിട്ടു. 100ാം ദിനത്തിൽ ഓഫീസ് ഉപരോധിച്ചു കൊണ്ടുള്ള സമരം ഐ.ൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു സെക്രട്ടറി എം.ടി ആന്റണി അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ജോതിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.സി.പി.എം ചാല ഏരിയാ സെക്രട്ടറി എസ്.എ സുന്ദർ,വിജയമോഹിനി മിൽ യൂണിയൻ ജനറൽ സെക്രട്ടറി എ.കെ ദിവാകരൻ,​കരംകുളം ശശി എന്നിവർ സംസാരിച്ചു.എൻ.പ്രഭകുമാർ (ബി.എം.എസ്) സ്വാഗതവും ജനറൽ സെക്രട്ടറി ജോണി ജോസ് നാലപ്പാട്ട് (ഐ.ൻ.ടി.യു.സി) നന്ദിയും പറഞ്ഞു.