
ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന എന്ന് അറിയപ്പെടുന്ന കാവാൻ പാക്കിസ്ഥാനിൽ നിന്ന് കംമ്പോഡിയയിൽ എത്തി. പാക്കിസ്ഥാനിലെ മൃഗശാലയിലെ ചങ്ങലയിൽ കഴിച്ച് കൂട്ടിയ 30 വർഷങ്ങൾ പഴങ്കഥയാക്കിയാണ് കാവാൻ കംമ്പോഡിയയിലേക്ക് പറന്നത്. ഇനിയുള്ള കാലം കാവാൻ കംമ്പോഡിയയിലെ മറ്റ് ആനകൾക്കൊപ്പം കൂട്ടുകൂടി നടക്കും. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ മൃഗശാലയിലാണ് വർഷങ്ങളായി ഈ ആന കഴിഞ്ഞിരുന്നത്. കാവാന്റെ മോചനത്തിനായി നരിവധിപേർ രംഗത്തെത്തിയിരുന്നു. ആനയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ കാവാനെ മൃഗശാലയിൽ നിന്ന് മോചിപ്പിക്കണമെന്ന് മേയ് മാസത്തിൽ കോടതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ കംമ്പോഡിയയിലെ സുരക്ഷിത സങ്കേതത്തിലേക്ക് മാറ്റാൻ പാക്കിസ്ഥാൻ മൃഗസംരക്ഷണ സംഘടനയായ 'ഫ്രീ ദ വൈൽഡി"ന് അനുമതിയും നൽകിയിരുന്നു. തിങ്കളാഴ്ചയാണ് കാവാൻ കംമ്പോഡിയയിൽ എത്തിയത്.