udf-kudumbayogam

കല്ലമ്പലം:കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന എൽ.ഡി.എഫും ഒരേ തൂവൽ പക്ഷികളാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ജില്ലാ പഞ്ചായത്ത് നാവായിക്കുളം ഡിവിഷനിൽ മത്സരിക്കുന്ന ആർ.എസ്.പിയുടെ (യു.ഡി.എഫ്) സ്ഥാനാർത്ഥി സുനിതാ ബീഗത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കരവാരം പഞ്ചായത്തിലെ കൊണ്ണൂറി വാർഡും,മുടിയോട്ട് കോണം വാർഡും സംയുക്തമായി സംഘടിപ്പിച്ച കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നിസാം തോട്ടക്കാട് അദ്ധ്യക്ഷത വഹിച്ചു.വർക്കല കഹാർ,കെ.പി.സി.സി അംഗം എൻ.സുദർശനൻ,എൻ.ചന്ദ്രബാബു,എസ്.എം മുസ്തഫ,കെ. ബെന്നി,സി.രാധാകൃഷ്ണകുറുപ്പ്,എം.കെ ജ്യോതി,ജാബിർ,അഭിലാഷ്,എം.എം.ഹാഷിം,ദേവദാസ്,യു.ഡി.എഫ് സാരഥികളായ സുനിതാ ബീഗം,കുമാരി ശോഭ,കെ.ഫസിലുദ്ദീൻ,എൻ.സുദർമണി,ജി.റീന,രത്നാകരപിള്ള തുടങ്ങിയവർ പങ്കെടുത്തു.