1

നെയ്യാറ്റിൻകര: എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയനിൽ ബാലൻസ് ഷീറ്റ് വീഡിയോ കോൺഫറൻസ് മുഖേന നടത്തി. എൻ.എസ്.എസ് ആസ്ഥാനത്ത് പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ബാലൻസ് ഷീറ്റ് അവതരിപ്പിച്ചു. നെയ്യാറ്റിൻകര താലൂക്ക് യൂണിയനിൽ എൻ.എസ്.എസ് നായകസഭാംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഡി. വേണുഗോപാൽ, അയിരസുരേന്ദ്രൻ, ഡോ. വിഷ്ണു, വി. നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.