gurudeva-prathishta

വർക്കല:ചെറുകുന്നം ഗുഡ്ഷെഡ് റോഡ് 13-ാം വാർഡിൽ ഗുരുധർമ്മസമാജത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഗുരുമന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠാകർമ്മം സ്വാമി വിശാലാനന്ദ നിർവഹിച്ചു.വർക്കലയിലെ ആദ്യകാല ഗുരുദേവ പ്രസ്ഥാനങ്ങളിലൊന്നാണ് ഗുരുധർമ്മസമാജം.1970 ൽ രൂപം കൊണ്ട സംഘടന 77 മുതലാണ് ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തിച്ചു തുടങ്ങിയത്. ഗുരുദേവ ആദർശങ്ങൾ മറ്റു സംസ്ഥാനങ്ങലിലും വിദേശങ്ങളിലും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് അഖിലേന്ത്യാ തീർത്ഥയാത്രകൾ ഇതിനകം നടന്നിട്ടുണ്ട്. ഹായിസ് അശോക് (പ്രസിഡന്റ്), വിമൽകുമാർഇടവ (സെക്രട്ടറി), സത്യപാൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.