
പൂവാർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ അടുത്തേക്കു പോകാൻ ബസ് കാത്തുനിന്ന കരുംകുളം കൊച്ചുതുറ ക്രൈസ്റ്റ് നിവാസിൽ ഡേവിഡ് ഹെൻട്രി (65) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 6.30 ന് കൊച്ചുതുറ ബസ് സ്റ്റോപ്പിലാണ് സംഭവം. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ: റോസമ്മ .മക്കൾ: ദിവ്യ ( ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ) ,ദിനേശ് (റവന്യൂ കമ്മീഷ്ണറേറ്റ് ), വിനോദ് (കേരള ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ). മരുമക്കൾ: യേശുദാസ് ,ജിജി ദിനേശ്. പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 3ന് കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ.
ഫോട്ടോ: ഡേവിഡ് ഹെൻട്രി.