sruthi

ആ​ലാ​പ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തി​ ​അ​ഭി​ന​യ​ത്തി​ൽ​ ​നി​ന്ന് ​ഇ​ട​വേ​ള​യെ​ടു​ത്ത​ ​ശ്രു​തി​ ​ഹാ​സ​ന് ​വീ​ണ്ടും​ ​സി​നി​മ​യി​ൽ​ ​തി​ര​ക്കേ​റു​ന്നു.​ ​തെ​ലു​ങ്കി​ലാ​ണ് ​താരത്തി​ന് ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​ത്.ര​വി​ ​തേ​ജ​ ​നാ​യ​ക​നാ​കു​ന്ന​ ​ക്രാ​ക്ക് ​എ​ന്ന​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശ്രു​തി​ ​ഹാ​സ​ൻ​ ​പ​വ​ൻ​ ​ക​ല്യാ​ണി​നൊ​പ്പം​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​ക​രാ​റൊ​പ്പി​ട്ട് ​ക​ഴി​ഞ്ഞു. ഗബ്ബർസി​ംഗ് എന്ന ചി​ത്രമാണ് ശ്രുതി​യെ തെലുങ്കി​ൽ ശ്രദ്ധേയയാക്കി​യത്. ഹി​ന്ദി​ ഉൾപ്പെ‌ടെയുള്ള പ്രധാന ഭാഷകളി​ലെല്ലാം അഭി​നയി​ച്ച ശ്രുതി​ ഇതുവരെ മലയാളത്തി​ൽ അഭി​നയി​ച്ചി​ട്ടി​ല്ലഅ​ഭി​ന​യ​രം​ഗ​ത്ത് ​വീ​ണ്ടും​ ​സ​ജീ​വ​മാ​കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ത​ന്റെ​ ​ഗ്ളാ​മ​ർ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​തി​വാ​യി​ ​പോ​സ്റ്റ് ​ചെ​യ്യു​ക​യാ​ണ് ​താ​രം.