periya

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് കൊലയ്‌ക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബ‌ർ 30 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് 2020 ആഗസ്റ്റ് 24 ന് ഡിവിഷൻ ബെഞ്ച് ഇത് ശരിവച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ, പ്രതികളുടെ മൊഴിയനുസരിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണമെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

ഹൈക്കോടതിയുടെ ചോദ്യങ്ങൾ

സത്യം പുറത്തു വരട്ടെ. കേസന്വേഷണത്തെ എതിർക്കുന്നതിൽ സാംഗത്യമില്ല. സർക്കാരിന് ചെലവുള്ള കാര്യമല്ല. സിബിഐയാണ് ചെലവ് വഹിക്കുന്നത്.

-ജസ്റ്റിസ് ബി.കെമാൽപാഷ

നീ​തി​യു​ടെ​ ​വി​ജ​യം​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ​സി.​ബി.​ഐ​ക്കു​ ​വി​ട്ട​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​നീ​തി​യു​ടെ​ ​വി​ജ​യ​മാ​ണെ​ന്ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.​ ​കൊ​ല്ല​പ്പെ​ട്ട​ ​ശ​ര​ത് ​ലാ​ലി​ന്റെ​യും​ ​കൃ​പേ​ഷി​ന്റെ​യും​ ​കു​ടും​ബം​ ​നീ​തി​ക്കു​വേ​ണ്ടി​ ​ന​ട​ത്തി​യ​ ​നി​ല​വി​ളി​ ​സു​പ്രീം​കോ​ട​തി​ ​കേ​ട്ട​പ്പോ​ൾ​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​പു​റം​ ​-​തി​രി​ഞ്ഞു​ ​നി​ന്നു.​ ​അ​തി​നേ​റ്റ​ ​ക​ന​ത്ത​ ​പ്ര​ഹ​ര​മാ​ണ് ​വി​ധി.​ ​കോ​ടി​ക​ൾ​ ​ചെ​ല​വ​ഴി​ച്ച് ​സു​പ്രീം​കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​രെ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്താ​ണ് ​നീ​തി​ ​നി​ഷേ​ധി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ണം​ ​ധൂ​ർ​ത്ത​ടി​ച്ച​തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​യ​ണം.