
നെടുമങ്ങാട്:നഗരസഭയിൽ കാൽനൂറ്റാണ്ടത്തെ എൽ.ഡി.എഫ് ഭരണത്തിനെതിരെ യു.ഡി.എഫിന്റെ കുറ്റപത്രം പുറത്തിറക്കി.മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള പ്രകാശനം നിർവഹിച്ചു.നഗരസഭയിലെ ടവർ വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി തങ്കി മണികണ്ഠന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ചെല്ലാംകോട് ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് കരകുളം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി തേക്കട അനിൽ, നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ, എം.എസ് ബിനു, നാരായണൻ നായർ, തങ്കി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.