കോവളം: എസ്.എൻ.ഡി.പി യോഗം വണ്ടിത്തടം ശാഖാവാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം ആർ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ അഡ്മിനിസ്‌ട്രേറ്റർ സി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം കരുംകുളം പ്രസാദ്, യൂണിയൻ കൗൺസിലർ കട്ടച്ചൽകുഴി പ്രദീപ്,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മണ്ണിൽ മനോഹരൻ, ശാഖാ മുൻ സെക്രട്ടറി എസ്. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ശാഖാ ഭാരവാഹികളായി ശ്രീകുമാർ വി.സി (പ്രസിഡന്റ്), സജികുമാർ.എസ് (വൈസ് പ്രസിഡന്റ്),ഷാജി.എ.എസ് (സെക്രട്ടറി),രവികുമാർ.എസ്.ആർ (യൂണിയൻ പ്രതിനിധി), മധുസൂദനൻ.ബി,അജയകുമാർ.ആർ,രവീന്ദ്രൻ.എസ്,ഡി.സുധാകരപണിക്കർ,എസ്.സുനിൽ, സുനിൽകുമാർ.എ.എൽ, സുരേഷ് ബാബു.പി (മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ),തുളസീധരൻ.ആർ,സതീശൻ.ബി, പ്രസന്നകുമാർ.എസ് (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.