തിരുവനന്തപുരം: മാസത്തിൽ നാലുദിവസം നാലു സ്ഥലങ്ങളിലായി ജനങ്ങളടെ പ്രശ്‌നങ്ങളും പരാതികളും കേൾക്കാനും അപേക്ഷകളിൽ തീരുമാനമെടുക്കാനുമായി നഗരസഭാ അധികൃതരും ഉദ്യോഗസ്ഥരും ജനങ്ങളിലെത്തുമെന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വാഗ്ദാനം ചെയ്‌തു. ഇന്നലെ പുറത്തിറക്കിയ വികസന രേഖയിലാണ് സഖ്യത്തിന്റെ ഉറപ്പ്. ജനങ്ങൾ കോർപ്പറേഷനിൽ പോകുന്നതിന് പകരം കോർപ്പറേഷനെ ജനങ്ങളിലെത്തിക്കുകയെന്നതാണ് ബി.ജെ.പി മുദ്രാവാക്യം.

വാഗ്ദാനങ്ങൾ
---------------------------

 'സ്വച്ഛ് തിരുവനന്തപുരം' പദ്ധതി

 സ്‌മാർട്ട് ഡ്രെയ്നേജ് സമഗ്ര പദ്ധതി

 വികേന്ദ്രീകൃത മാലിന്യസംസ്‌കരണശാലകൾ

മാലിന്യത്തിൽ നിന്നും ഊർജ്ജം' ഉല്പാദിപ്പിക്കുന്നതിനായി സമഗ്ര പദ്ധതി

വളർത്തു മൃഗങ്ങൾ, തെരുവ് നായകൾ എന്നിവയുടെ

സംസ്‌കരണത്തിനായി പ്രത്യേക ശ്മശാനം

 പൊതു ശൗചാലയങ്ങൾ സ്ഥാപിക്കും.

 നഗരത്തെ 'കാർബൺ ന്യൂട്രൽ സിറ്റി ' ആക്കും

റോഡുകൾ, സൈക്കിൾ സൗഹൃദമാക്കി മാറ്റും

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം
വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും

തിരുവനന്തപുരത്തെ സോളാർ സൗഹൃദ നഗരമാക്കി മാറ്റും

 മികച്ച വിമാനത്താവളമാക്കി തിരുവനന്തപുരം

വിമാനത്താവളത്തെ മാറ്റും

വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും

തമ്മിൽ ബന്ധിപ്പിക്കുന്ന വാണിജ്യ ഇടനാഴി

 അത്യാധുനിക ട്രാഫിക് നിയന്ത്രണ സംവിധാനം.

 സ്റ്റാർട്ട് അപ്പുകൾക്ക് നിക്ഷേപ സമാഹരണത്തിനു വേണ്ട സൗകര്യം

കഴക്കൂട്ടം ഐടി കോറിഡോറിനു വേണ്ടി സമഗ്ര വികസന പദ്ധതി

 സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ടുകൾ അതിവേഗം നടപ്പിലാക്കും

 കേന്ദ്രസർക്കാരിന്റെ അമൃത്പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ

പ്രധാന കേന്ദ്രങ്ങളിൽ 'മൾട്ടി ലെവൽ പാർക്കിംഗ്' സംവിധാനം

50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

1000 കോടിയുടെ വ്യവസായ പാർക്കുകൾ

കൊവിഡ് പരിശോധന, കോവിഡാനന്തര പരിചരണം

എന്നിവയ്ക്കായി വാർഡ് ക്ലിനിക്കുകൾ സജ്ജീകരിക്കും

 നഗരത്തിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും

 നല്ല ഭക്ഷണം നല്ല ആരോഗ്യം' പദ്ധതി നടപ്പിലാക്കും