കൊല്ലം: കുന്നത്തൂർ ഐവർകാല തെറ്റിമുറി പൗർണമി വിലാസത്തിൽ സുധാകരൻ (63)കിണറ്റിൽ വീണ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു സുധാകരൻ. വീട്ടുമുറ്റത്തെ കിണറ്റിൽ വീണതായി പഞ്ചായത്തംഗം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട ഫയർ‌ഫോഴ്സെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.