
മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ചുവടുവച്ച ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മനു മുളന്തുരുത്തിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം.

മോഹൻലാൽ പ്രധാന കഥാപാത്രമായ 'ബിഗ് ബ്രദർ' എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സർ സിപി, റിംഗ് മാസ്റ്റർ, ട്രിവാൻഡ്രം ലോഡ്ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.