ansiba

ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ബോക്സോഫീസിൽ റെക്കാഡ് സൃഷ്ടിച്ചപ്പോൾ അത് തന്റെയും തലവര മാറ്റുമെന്ന് അൻസിബ ചിന്തിച്ചു. എന്നാൽ ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം തന്നെ തേടി വന്നില്ലെന്ന് താരം പറയുന്നു. അതിനാൽ കഴിഞ്ഞ നാല് വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അൻസിബ സിനിമാഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു.

ansiba

ആ സമയത്താണ് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമൊരുക്കുന്നതായി ജിത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോർജുകുട്ടിയുടെ മകളാവാൻ അൻസിബയെ ക്ഷണിക്കുന്നതും. താരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പുനർജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം 2.രണ്ടാം ഭാ​ഗത്തിൽ‌ വരുണിന്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുമോ? ജോർജുകുട്ടി അകത്താകുമോ? ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന സസ്പെൻസുകൾ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ദൃശ്യത്തിന്റെ ആദ്യഭാഗം മനസിൽക്കണ്ട്, ചിത്രത്തെ മുൻവിധിയോടെ സമീപിക്കരുതെന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.