തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലൻസ് 500 രൂപയായി നിലനിറുത്തേണ്ടി വരുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. . മെയിന്റനൻസ് ചാർജ് ഒഴികെയാണിത്. ഡിസംബർ 12 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും..
മിനിമം ബാലൻസ് 500 രൂപ നിലനിറുത്തിയില്ലെങ്കിൽ 100 രൂപ അക്കൗണ്ട് മെയിന്റനൻസ് ഫീസായി കുറയ്ക്കും. മതിയായ ബാലൻസില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കപ്പെടും... ഗ്രാമീണ മേഖലയിൽ ഉൾപ്പടെ സാധാരണക്കാർക്ക് ഇത് തരിച്ചടിയാവും.വ്യക്തികൾക്കോ , രണ്ട് പേർ ചേർന്നോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാം. കൊച്ചു കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കും,. പത്ത് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിലും അക്കൗണ്ട് തുറക്കാം.നിലവിൽ നാല് ശതമാനം പലിശ നിരക്കാണ് . ഒരു മാസം പത്താം തീയതിക്കും മുപ്പതാം തീയതിക്കുമിടയിൽ അക്കൗണ്ട് ബാലൻസ് 500 രൂപയിൽ താഴെയാണെങ്കിൽ ആ മാസത്തെ പലിശ ലഭിക്കില്ല.