
വർക്കല: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി വർക്കല മണ്ഡലത്തിലെ സ്ഥാനാർത്ഥി സംഗമം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. കപടന്മാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു- വലതു മുന്നണികൾക്കുള്ള ശക്തമായ താക്കീതാവണം ജനങ്ങളുടെ വോട്ടവകാശമെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാർത്ഥി സംഗമയോഗത്തിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സജി മുല്ല നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, സംസ്ഥാന ട്രഷറർ ജെ.ആർ. പത്മകുമാർ, സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി, എൻ.ഡി.എ ജില്ലാ വൈസ് ചെയർമാൻ അജി.എസ്.ആർ.എം, സംസ്ഥാന സമിതിയംഗം ദാനശീലൻ, മണ്ഡലം ജനറൽ സെക്രട്ടറി തച്ചോട് സുധീർ തുടങ്ങിയവർ സംസാരിച്ചു.