mala

തിരുവനന്തപുരം: ശബരിമല ദർശനത്തിന് ദിവസവും 2000 തീർത്ഥാടകരെ അനുവദിച്ചതോടെ പ്രവേശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. പ്രതിദിന തീർത്ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായർ ദിവസങ്ങളിൽ മൂവായിരവുമായാണ് വർദ്ധിപ്പിച്ചത്. പൂർണമായും ഓൺലൈൻ സംവിധാനം വഴിയാണ് ബുക്കിംഗ്. sabarimalaonline. org എന്ന വെബ്‌സൈറ്റിലൂടെ ബുക്കിംഗ് നടത്തേണ്ടത്.

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും തീർത്ഥാടനം. തീർത്ഥാടകർ നിലക്കലിൽ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലിൽ ഇതിനുള്ള സൗകര്യമുണ്ട്. ശബരിമലയിലേക്കുള്ള യാത്രയിലുടനീളമുള്ള അംഗീകൃത കൊവിഡ് കിയോസ്‌കിൽനിന്നും പരിശോധിക്കാം.