thomas-isaac

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ നിയമസഭയുടെ എത്തിക്സ് കമ്മിറ്രി ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. തനിക്കെതിരെ വി.ഡി.സതീശൻ നൽകിയ പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്രിക്ക് വിടാനുള്ള സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഇതുവഴി സി.എ.ജി. റിപ്പോർട്ടിലെ നിഗമനം ചർച്ച ചെയ്യാനുള്ള വേദിയായാണ് എത്തിക്സ് കമ്മിറ്രിയെ കാണുന്നത്. വളരെ അസാധാരണമായ നടപടിയാണ് സി.എ.ജിയുടേത്. ചട്ടം ലംഘിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള നീക്കമാണ്.

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെക്കുറിച്ചുള്ള തന്റെ ആദ്യപ്രതികരണം തെറ്രാണെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. പാർട്ടി പറ‌ഞ്ഞാൽ പിന്നെ അതിനപ്പുറമില്ലെന്നും ഐസക് പറഞ്ഞു.