
എമർജൻസി കിറ്റ് കൈയിൽ കരുതണം
ജനാലകൾ കൊളുത്തിടണം. വാതിലുകൾ  അടയ്ക്കണം
ഇളകി കിടക്കുന്ന വാതിലും ജനാലയും മുറുക്കുക
മര ശിഖരങ്ങൾ ഒടിഞ്ഞു 
വീഴാതിരിക്കാൻ  മുറിക്കുക
ടെറസിലെ ഒാവുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കുക
  ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്തരുത്.
 തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം.
 തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം ഉണ്ടെങ്കിൽ വളർത്തു മൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടിൽ അടച്ചിടുകയോ ചെയ്യരുത്.
 നിർദ്ദേശങ്ങൾ അറിയാൻ വാർത്താ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണം.
 കുട്ടികൾ,വൃദ്ധർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണം.
 മൊബൈൽ ഫോൺ, ലാപ്ടോപ്, യു.പി.എസ്., ഇൻവെർട്ടർ എന്നിവയിൽ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കണം.
 വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, കടൽ, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം.
 ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണം.
 ക്യാമ്പിലേക്ക് മാറേണ്ടി വന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സർക്കാർ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക.
 സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ്സൈറ്റിലും കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtvm.gov.in വെബ്സൈറ്റിലും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
  അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 നമ്പറിൽ ബന്ധപ്പെടണം.