apakadathilppetta-car

കല്ലമ്പലം: നിയന്ത്രണംവിട്ട പത്ര വിതരണ വാഹനം ഡിവൈഡറിലും പോസ്റ്റിലുമിടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു. ഒറ്റൂർ മണമ്പൂർ അർച്ചനയിൽ അശ്വിൻ ജയചന്ദ്രനാണ് (20) പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3ന് ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനിലായിരുന്നു അപകടം. പാരിപ്പള്ളിയിൽ പത്രക്കെട്ടുകൾ ഇറക്കിയ ശേഷം ആറ്റിങ്ങൾ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തതിനെ തുടർന്ന് അപകടമൊഴിവാക്കാൻ കാർ ബ്രേക്ക് ചെയ്യാൻ ശ്രമിക്കവെ നിയന്ത്രണം തെറ്റുകയായിരുന്നു. പൂർണമായും തകർന്ന വാഹനത്തിൽ നിന്നും ഹൈവേ പൊലീസാണ് അശ്വിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ടാങ്ക് തകർന്ന് ഡീസൽ റോഡിലേക്ക് ഒഴുകി. കല്ലമ്പലം പൊലീസ് കേസെടുത്തു.