ff

കൊല്ലങ്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോവിന്ദാപുരത്ത് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കാറിൽ കടത്തിയ 26 ലക്ഷവുമായി കൊടുങ്ങല്ലൂർ മാടവന സ്വദേശികളായ പ്രമോദ് കുമാർ (42), നൗഷാദ് (40) എന്നിവരെ പൊലീസ് പിടികൂടി. 500 രൂപയുടെ 100 എണ്ണം വീതമുള്ള 52 കെട്ട് നോട്ടാണ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.കുംഭകോണത്ത് ബിസിനസ് നടത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. എസ്.ഐ എ.ഷാഹുൽ, എ.എസ്.ഐ ഫിറോസ്, സി.പി.ഒ ജിജോ എന്നിവരാണ് പരിശോധന നടത്തിയത്.