തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജില്ലയിൽ നടക്കുന്നത് 16 കേന്ദ്രങ്ങളിൽ. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വീതമാണുള്ളത്. തിരുവനന്തപുരം കോർപറേഷന്റെ വോട്ടെണ്ണൽ നടക്കുന്നത് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയയിലാണ്. ജില്ല പഞ്ചായത്തിന്റെ വോട്ടെണ്ണൽ അതത് ഡിവിഷനനിലെ ബ്ളോക്ക് കേന്ദ്രങ്ങളിൽ എണ്ണും. തുടർന്ന് കളക്ടറേറ്റിൽ മൊത്തത്തിൽ ഏകീകരിച്ച് എണ്ണി പ്രഖ്യാപിക്കും. വർക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ വർക്കല മുനിസിപ്പൽ ഓഫീസിലും നെയ്യാറ്റിൻകരയിലേത് നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ ആറ്റിങ്ങൽ മുനിസിപ്പൽ ഓഫീസിലാണ് നടക്കുന്നത്. മഞ്ച ബി.എച്ച്.എസിലാണ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ. പാറശാല ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പാറശാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

മറ്റു ബ്ലോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

(ബ്ളോക്ക്, വോട്ടെണ്ണൽ കേന്ദ്രം ക്രമത്തിൽ)

പെരുങ്കടവിള - മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ

അതിയന്നൂർ - നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്

പോത്തൻകോട് -കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ,

നേമം - മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം. ഹയർ സെക്കൻഡറി സ്‌കൂൾ,

വെള്ളനാട് -ജി. കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ വെള്ളനാട്,

വർക്കല - വർക്കല ശിവഗിരി എസ്.എൻ കോളേജ്,

ചിറയിൻകീഴ് -ആറ്റിങ്ങൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ,

കിളിമാനൂർ - കിളിമാനൂർ ഗവ. എച്ച്.എസ്.എസ്,

വാമനപുരം - വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ,

നെടുമങ്ങാട് - നെടുമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ