ldfjadha

മുടപുരം: ജില്ലാ പഞ്ചായത്ത് കിഴുവിലം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഷൈലജാബീഗത്തിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി കിഴുവിലം കാട്ടുംപുറത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും സി.പി.ഐ നേതാവുമായ കോരാണി വിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ജി.വേണുഗോപാലൻ നായർ,ഗ്രാമപഞ്ചായത്ത് സ്ഥാനാത്ഥികളായ ശ്രീലത,പ്രസന്ന,വിനീത,സി.പി.എം ഏരിയാ കമ്മിറ്റി അംഗം എസ്.അനിൽ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ.കെ.ബാബു,ഹരീഷ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർഷ,ലോക്കൽ കമ്മിറ്റി അംഗം ഇ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.