des03d

ആറ്റിങ്ങൽ: കരിക്കകംകുന്ന് സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി വെള്ളൂർക്കോണം ദേവീ ക്ഷേത്രത്തിന് സമീപം തൊടിയിൽ പുത്തൻ വീട്ടിൽ വിഷ്ണു രാജനെ (26) ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങൽ ഡി വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എസ്.എച്ച്.ഒ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സനൂജ്. എസ്, ജോയ്, എ.എസ്.ഐ സലിം, സി.പി.ഓമാരായ ബാലു, നിതിൻ, സിയാസ്, എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.