des03e

ആറ്റിങ്ങൽ:ടാറ്റ ഫിനാൻസ് കമ്പനിയിൽ നിന്നും ലോണെടുത്ത് വിവിധതരം ആഡംബര കാറുകൾ വാങ്ങി വ്യാജ ഐ.ഡി കാർഡുകളും,ഫോട്ടോകളും നൽകി പല പേരുകളിൽ രജിസ്‌ട്രേഷനുകൾ നടത്തി ഫിനാൻസ് കമ്പനിയുടെ അറിവില്ലാതെ മറിച്ചു വിറ്റ് തട്ടിപ്പു നടത്തിയ കേസിൽ ഒളിവിലായിരുന്ന ചിറയിൻകീഴ് മഞ്ചാടിമൂട് പണയിൽ വീട്ടിൽ അമ്പു എന്ന് വിളിക്കുന്ന പ്രവീണിനെ (36) ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. 2012- 2013 കാലത്താണ് തട്ടിപ്പുകൾ നടത്തിയത്.ജില്ലാ പൊലീസ് മേധാവി ബി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എസ്.എച്ച്.ഒ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സനൂജ്.എസ്,ജോയ്,എ.എസ്.ഐ മാരായ ജയൻ,സലിം,സി.പി.ഓമാരായ സിയാസ്,അജി,നിധിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.