vld-1
മൈലച്ചൽ എസ്.പി.സി യൂണിറ്റിന് ചീഫ് ഇലക്ട്രൽ ഓഫീസർ ടികാറാം മീണ അനുമോദന പത്രം കൈമാറുന്നു

വെള്ളറട: മൈലച്ചൽ എസ്.പി.സി യൂണിറ്റ് ലോക്ക് ഡൗൺ കാലയളവിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മികച്ച പ്രവർത്തനത്തിന് ഡി.ജി.പിയുടെ അനുമോദം പത്രം നൽകി. ഒരു വയറൂട്ടാം എന്ന പേരിലും മറ്റു നിരവധി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എസ്.പി.സി യൂണിറ്റ് പങ്കാളിയായിരുന്നു. തിരുവന്തപുത്ത് നടന്ന ചടങ്ങിൽ ഐ.ജി പി. വിജയന്റെ സാന്നിദ്ധ്യത്തിൽ കേരള ചീഫ് ഇലക്ട്രൽ ഓഫീസർ ടികാറാം മീണയിൽ നിന്ന് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സന്തോഷ് കുമാറും സീനിയർ കേഡറ്റ് യദു കൃഷ്ണനും ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി. ജില്ല അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഇ.എസ്. ബിജു മോൻ ,​ എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ദിനരാജ്,​ അസി. നോഡൽ ഓഫീസർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.