വെള്ളറട: കുന്നത്തുകാൽ ജില്ലാ ഡിവിഷൻ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.വി.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഡി.വേലായുധൻനായർ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,സി.കെ.ഹരീന്ദ്രൻ എം.എൽ.എ,വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി,വി.എസ്. ഉദയൻ,കെ.സോമശേഖരൻ നായർ,ആർ.പരമേശ്വരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.എൽ.ഡി.എഫ് കുന്നത്തുകാൽ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി വി.എസ്.വിനുവും ബ്ളോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയും ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികളും പങ്കെടുത്തു.