ബാലരാമപുരം: ബാലരാമപുരം ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. വിനോദിന്റെ ബാലരാമപുരം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.വിൻസെന്റ് ഡി പോൾ അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി സെക്രട്ടറി അഡ്വ.ജി.സുബോധൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.മുത്തുക്കൃഷ്ണൻ, വിപിൻ ജോസ്, മണ്ഡലം പ്രസിഡന്റുമാരായ ഡി.വിനു, എ.എം.സുധീർ, എ.അർഷാദ്, കൺവീനർ പുന്നക്കുളം ബിനു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,ബ്ലോക്ക് സ്ഥാനാർത്ഥികളായ എസ്.ശാലിനി,ഷീബ ഹെലൻ വാർഡ് സ്ഥാനാർത്ഥികൾ എന്നിവർ സംബന്ധിച്ചു.