കാട്ടാക്കട: കേരളത്തിൽ യു.ഡി.എഫ് തരംഗമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. കാട്ടാക്കട പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എൻ.ശക്തൻ,ആർ.വി.രാജേഷ്, എം. മണികണ്ഠൻ, മുത്തുകൃഷ്ണൻ, കാട്ടാക്കട സുബ്രഹ്മണ്യൻ, കാട്ടാക്കട രാമു എന്നിവർ സംസാരിച്ചു.