hack

തിരുവനന്തപുരം:ജവഹർ ബാലഭവനിൽ സീ-ഹാക്ക് വിമാനം നവീകരിച്ച് നാവികദിനമായ ഇന്ന് വീണ്ടും കാഴ്ചയ്ക്കായി തുറന്ന് കൊടുക്കും.1971-ഡിസംബർ 4-ന് നടന്ന ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ഐ.എൻ.എസ് വിക്രാന്തിൽ നിന്നും പ്രവർത്തിച്ച സീ-ഹാക്ക് അന്ന് പശ്ചിമ പാകിസ്ഥാൻ ഭാഗമായിരുന്ന ചിറ്റഗോങ്ങിൽ ബോംബ് വർഷിച്ചു.ആ സമയത്ത് പാകിസ്ഥാന്റ നാവികശക്തി ചിറ്റഗോങ്ങിനെ കേന്ദ്രീകരിച്ചായിരുന്നു. ജവഹർ ബാലഭവനിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ എയർക്രാഫ്റ്റ് മോഡലാണ്. ആദ്യത്തെത് 1971-ൽ സ്ഥാപിച്ച ആംബിബിയൻ എയർക്രാഫ്റ്റ് 1980-ൽ പിൻവലിച്ചു. സീ-ഹാക്ക് എയർക്രാഫ്റ്റിനെ ഏക പൈലറ്റാണ് പറപ്പിച്ചിരുന്നത്. 4000 അടി ഉയരത്തിൽ പറക്കാൻ കഴിയുന്ന എയർക്രാഫ്റ്റിൽ 1000 പൗണ്ട് ഭാരമുള്ള റോക്കറ്റും ബോബും വഹിക്കാൻ കഴിയും.