first-bell

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്‌ബെല്ലിലെ ടൈേടംബിൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച മുതൽ പുനഃക്രമീകരിച്ചു. ഇനി തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളുമുണ്ടാകും.

നിലവിൽ പ്ലസ് ടുക്കാർക്ക് മൂന്ന് ക്ലാസുകളാണുള്ളത്. ഇതിന് പുറമേ വൈകിട്ട് നാല് മുതൽ ആറ് വരെ നാലു ക്ലാസുകൾ കൂടി സംപ്രേക്ഷണം ചെയ്യും. പത്താം ക്ലാസിന് രാവിലെ 9.30 മുതൽ 11 വരെയുള്ള മൂന്ന് ക്ലാസുകൾക്ക് പുറമെ വൈകിട്ട് മൂന്ന് മുതൽ നാല് വരെ രണ്ടു ക്ലാസുകൾ കൂടി സംപ്രേഷണം ചെയ്യും. ഇത് പ്രകാരം മറ്റ് ക്ലാസുകാരുടെ ടൈംടേബിളിലും മാറ്റം വന്നിട്ടുണ്ട്.

ജനുവരിയോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷൻ ക്ലാസുകൾ ഉൾപ്പെടെ സംപ്രേഷണം നടത്തി ക്ലാസുകൾ പൂർത്തിയാക്കാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രതിദിന ടൈംടേബിളും, ക്ലാസും www.firstbell.kite.kerala.gov.in ൽ ലഭ്യമാണ്.