udd
ആര്യനാട് ജില്ലാ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടന പരിപാടി കല്ലാർ ജംഗ്ഷനിൽ അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു

വിതുര: ജില്ലാ പഞ്ചായത്ത് ആര്യനാട് ഡിവിഷൻ സ്ഥാനാർത്ഥി സിത്താര രവീന്ദ്രന്റെ പര്യടന പരിപാടി സിത്താര രവീന്ദ്രന്റെ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്. വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ശബരീനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ എസ്. ജയപ്രകാശൻ നായർ, ജി.ഡി. ഷിബുരാജ്, മണ്ണാറം പ്രദീപ്‌, ഷിജി കേശവൻ, എസ്. കുമാരപിള്ള, കല്ലാർ മുരളി, ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികളായ ഒ. ശകുന്തള, പറണ്ടോട് എ.എം. ഷാജി, വാർഡ് സ്ഥാനാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. വിതുര പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ സ്വീകരണം ഏറ്റുവാങ്ങി.