burevi

കാട്ടാക്കട: ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി കാട്ടാക്കട താലൂക്കിൽ 2000ത്തോളം പേരെ മാറ്റിപാർപ്പിക്കാനായി 22 ക്യാമ്പുകൾ സജ്ജമാക്കിയതായി തഹസീൽദാർ സി.എസ്. കുമാർ അറിയിച്ചു.താലൂക്കിലെ 13 വില്ലേജുകളിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.നെയ്യാർ ഡാമിലെ നാല് ഷട്ടറകളും 30 സെന്റീമീറ്റർ വീതം ഉയർത്തി വെള്ളം ആറ്റിലേയ്ക്ക് ഒഴിക്കിവിടും.വൃഷ്ടി പ്രദേശത്ത് മഴ പെയ്യാത്തതിനാൽ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നുകൊണ്ടിരിക്കുന്നു.82.75 മീറ്ററിൽ നെയ്യാർ അണക്കെട്ടിൽ വെള്ളംഎത്തുമ്പോൾ വെള്ളം ഒഴുക്കുന്നതിന്റെ അളവ് കുറയ്ക്കുമെന്ന് ഇറിഗേഷന്‍ എ.ഇ.ജോസ് അറിയിച്ചു.കാട്ടാക്കട താലൂക്ക് ആഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.