local-body-election

തിരുവനന്തപുരം: കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ളവർക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടൺ അമർത്തിയോ ബാലറ്റ് ബട്ടനോട് ചേർന്ന ബ്രയിൽ ലിപി സ്‌പർശിച്ചോ സ്വയം വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെട്ടാൽ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. വോട്ടർ നിർദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാൾക്ക് 18വയസ് പൂർത്തിയായിരിക്കണം. കാഴ്ചയ്ക്ക് തകാരാറുള്ള സമ്മതിദായകരോട് വോട്ട് ചെയ്യാൻ കഴിയമോ എന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക. സ്ഥാനാർത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയാക്കില്ല. സഹായി നിർദ്ദിഷ്ട ഫോറത്തിൽ സത്യപ്രസ്താവന നൽകണം.