
തിരുവനന്തപുരം: ഓൺലൈൻ വാഹനപുകപരിശോധനാസർട്ടിഫിക്കറ്റുകൾക്കു മാത്രമേ ജനുവരി മുതൽ സാധുതയുണ്ടായിരിക്കുകയുള്ളൂ എന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാർ അറിയിച്ചു.
പഴയസംവിധാനത്തിൽ എടുത്തിട്ടുള്ള സർട്ടിഫിക്കറ്റുകൾക്ക് കാലാവധി തീരുന്നതുവരെ സാധുതയുണ്ടാകും. പുതുതായി സർട്ടിഫിക്കറ്റുകൾ എടുക്കുന്നവർ കഴിവതും ഓൺലൈൻ സംവിധാനം തേടണം. ഓൺലൈനിൽ പരിശോധനാഫലം നേരിട്ട് 'വാഹൻ' വെബ്‌സൈറ്റിലേക്ക് ഉൾക്കൊള്ളിക്കും. അതിനാൽ പരിശോധനാസമയത്ത് ഡിജിറ്റൽ പകർപ്പ് മതിയാകും. 30 ശതമാനം പൊല്യൂഷൻ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കൂടി ഓൺലൈനിലേക്ക് എത്തേണ്ടതുണ്ട്. നടത്തിപ്പുകാർ ഉടൻതന്നെ ഇതിനുള്ള സജ്ജീകരണം ഒരുക്കണമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.