
കിളിമാനൂർ: ഒന്നാംവിളയുടെ സമൃദ്ധമായ വിളവെടുപ്പിനുശേഷം രണ്ടാം വിളയ്ക്കായി പാടങ്ങളൊരുങ്ങി. വർഷങ്ങൾക്കുശേഷമാണ് രണ്ടാം വിള യഥാസമയത്ത് ഇറക്കാൻ കർഷകർക്ക് കഴിഞ്ഞത്. പ്രളയവും കാലാവസ്ഥാ വ്യതിയാനവുമൊക്കെക്കൊണ്ട് ഒന്നാം വിള സമയത്തിനിറക്കാൻ കഴിഞ്ഞിരുന്നില്ല. കൊവിഡിന് ശേഷം വന്നേക്കാവുന്ന ഭക്ഷ്യ ക്ഷാമം മുന്നിൽ കണ്ട് സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമിയിൽ നെൽകൃഷി ചെയ്ത പ്രദേശമാണ് കിളിമാനൂർ. നെൽകൃഷി മാത്രമല്ല മറ്റ് വിളകളുടെ കാര്യത്തിലും ഒന്നാമതായിരുന്നു.
ഒന്നാം വിള
മേയ് - ജൂൺ മാസങ്ങളിൽ
കൃഷി ഇറക്കിയത് ഹെക്ടറിൽ
കിളിമാനൂർ - 33
മടവൂർ - 15
പഴയകുന്നുമ്മൽ - 10
കരവാരം - 95
നഗരൂർ - 118
നാവായിക്കുളം - 77
പളളിക്കൽ - 39
പുളിമാത്ത് - 43
ആകെ 449-75
രണ്ടാം വിള
ഒക്ടോബർ - നവംബർ മാസങ്ങളിൽ
കൃഷി ഇറക്കുന്നത്
ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവനുകളുടെയും നേതൃത്വത്തിൽ
തൊഴിലുറപ്പ്, ഹരിത കർമ്മ സേന, പാടശേഖര സമിതി എന്നിവയുടെ സഹായത്തോടെ
യഥാസമയം നടീൽ യന്ത്രം, കൊയ്ത്ത്, മെതിയന്ത്രങ്ങൾ എത്തിച്ചും വളം, വിത്ത് എന്നിവ സബ്സിഡി നിരക്കിൽ നൽകിയും
"ഒന്നാം വിള യഥാസമയത്ത് നടപ്പിലാക്കാനായത് രണ്ടാം വിളയ്ക്ക് സഹായമായി. ഒന്നാം വിളയുടെ അത്രയും തന്നെ രണ്ടാം വിളയും കൃഷി ചെയ്യും. ഉമ വിത്താണ് കൂടുതലും ഉപയോഗിക്കുന്നത്."
-റോഷ്നി, കൃഷി ഓഫീസർ