നെടുമങ്ങാട്: വോട്ടർമാരുടെ മുഖത്തുനോക്കാനാകാതെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും നട്ടംതിരിയുന്ന കാഴ്ചയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.നെടുമങ്ങാട് നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സംഗമം മാർക്കറ്റ് ജംഗ്‌ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ സ്വാഗതംപറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കരിപ്പൂര് വിജയകുമാർ, സതീഷ് മേച്ചേരി, കരിപ്പൂര് ഷാനവാസ്, കെ.സുരേഷ് കുമാർ, ഡോ.ഷിജൂഖാൻ, കെ.പി പ്രമോഷ്, കെ.റഹീം എന്നിവർ സംസാരിച്ചു.