
തിരുവനന്തപുരം: എൽ.ഡി.എഫിന് പകരം യു.ഡി.എഫ് തന്നെ ഭരണത്തിൽ വീണ്ടും വന്നിരുന്നുവെങ്കിൽ സംസ്ഥാനം പഴയതിലും മോശമായ അവസ്ഥയിലാകുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞത് എത്രമാത്രം അന്വർത്ഥമാകുന്നുവെന്നതാണ് കൺമുന്നിലെ അനുഭവമെന്നും ഇടതുമുന്നണി സംഘടിപ്പിച്ച വികസന വിളംബര സന്ദേശം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് അല്ലായിരുന്നു ഭരണത്തിലെങ്കിൽ ദേശീയപാതാ വികസനവും ജലപാതാ വികസനവും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും കൊച്ചി മെട്രോ വിപുലീകരണവും കെ-ഫോൺ പദ്ധതിയുമൊന്നും നാടിന് ആലോചിക്കാൻ കൂടി കഴിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.