
തിരുവനന്തപുരം: ജി.എസ്. ടി നഷ്ടപരിഹാരത്തിനായി കേന്ദ്രം നിർദ്ദേശിച്ച ഓപ്ഷൻ സ്വീകരിച്ചതോടെ കേരളത്തിന് ആദ്യ ഗഡുവായി 328.2 കോടി രൂപ കിട്ടി. എല്ലാ സംസ്ഥാനങ്ങൾക്കുമായി 1.10 ലക്ഷം കോടി രൂപയാണ് പ്രത്യേക ജാലകം വഴി കേന്ദ്രം നൽകുന്നത്. 30,000 കോടി രൂപ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. ഓപ്ഷൻ സ്വീകരിക്കുന്നതിൽ വൈകിയതിനാൽ കേരളത്തിന് ഒരു ഗഡുമാത്രമാണ് കിട്ടിയത്. ആകെ 5700 കോടി രൂപയാണ് നഷ്ടപരിഹാരമായി കേരളത്തിന് കിട്ടുക. കേന്ദ്രത്തിന് ലഭിച്ച സെസിന്റെ വിഹിതമായി 3300 കോടിരൂപയും കിട്ടും. ഇതിൽ 917 കോടി കിട്ടിക്കഴിഞ്ഞു. സംസ്ഥാന ജി.എസ്.ടി യുടെ അരശതമാനം വരുന്ന 4522 കോടി നിബന്ധനയില്ലാത്ത വായ്പയായും കേരളത്തിന്കിട്ടും.