df

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ പുതുതായി അനുവദിച്ച എം.കോം കോഴ്സിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് നിർവാഹകസമിതി അംഗം അജി എസ്.ആർ.എം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത അദ്ധ്യക്ഷയായി. നാലാം തവണയും എസ്.എൻ ട്രസ്റ്റ് നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജി.എസ്.ആർ.എമ്മിന് കോളേജിന്റെ ഉപഹാരം പ്രിൻസിപ്പൽ നൽകി. ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. വിനോദ്, സി. സുഗതൻ, മലയാള വിഭാഗം മേധാവി പ്രൊഫ. ടി. സനൽ കുമാർ, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ എം. രാജീവൻ, പി.ടി.എ വൈസ് പ്രസിഡന്റ് ജി. ശിവകുമാർ, കൊമേഴ്സ് വിഭാഗം മേധാവി ഡോ. എസ്. സോജു, ഓഫീസ് സൂപ്രണ്ട് എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.