
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പലും ഫിസിക്സ് ഡിപ്പാർട്ട്‌മെന്റ് തലവനുമായിരുന്ന കായംകുളം ഒാച്ചിറ വൈരമന ഇല്ലത്തെ പ്രൊഫസർ വി. ഡി. ശ്രീധരൻ പോറ്റി (82) ബംഗളൂരുവിൽ നിര്യാതനായി.എറണാകുളം മഹാരാജാസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: എൻ. ഉമാദേവി അന്തർജനം. മക്കൾ: ശ്രീദേവി (ബംഗളൂരു), ദാമോദരൻ നമ്പൂതിരി (സിയാറ്റിൽ, യു.എസ്.എ). മരുമകൻ: ആർ.എം. ഹരിനാരായണൻ (ബംഗളൂരു)