
നെടുമങ്ങാട്:ജില്ലാ പഞ്ചായത്ത് ആനാട് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.സുനിതയുടെ തിരഞ്ഞെടുപ്പ് പര്യടനം പനയ്ക്കോട് പുള്ളീക്കോണം ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. എസ്. സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. ആനാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, കണ്ണൻ എസ്.ലാൽ, സന്ധ്യ.എസ്, പി.എസ് ഷൗക്കത്ത് എന്നിവർ സംസാരിച്ചു. തൊളിക്കോട്, ഉഴമലയ്ക്കൽ,ആനാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം
നെടുമങ്ങാട്: ആനാട് ജില്ലാഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സാദിയാബീവിയുടെ മുന്നൂദിവസത്തെ പര്യടന പരിപാടി ആനാട് പഞ്ചായത്തിലെ കൂപ്പ് ജംഗ്ഷനിൽ മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഇരിഞ്ചയത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതിയംഗം ആനാട് ജയൻ നേതൃത്വം നൽകി.
കരകുളം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം
നെടുമങ്ങാട്:കരകുളം ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.തേക്കട അനിൽകുമാറിന്റെ പര്യടനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സുകുമാരൻ നായർ അദ്ധ്യക്ഷനായി.കെ.എസ് ശമ്പരീനാഥ് എം.എൽ.എ, വി.ആർ പ്രതാപൻ, മുല്ലശേരി ഗോപാലകൃഷ്ണൻ നായർ, എൻ.ബാജി,വട്ടപ്പാറ അനിൽകുമാർ,വട്ടപ്പാറ സതീശൻനായർ, കാവുവിള മോഹനൻ, എൻ.വിൻസന്റ് എന്നിവർ പ്രസംഗിച്ചു.ഡിവിഷൻ പരിധിയിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ എസ്.അനിതകുമാരി,വട്ടപ്പാറ ബാബുരാജ്, മഞ്ജു ഹരികൃഷ്ണൻ,എസ്.രാജേന്ദ്രൻ നായർ,ഷീജാ സുരേഷ്, ഉഷാകുമാരി,രാധാകുമാരി, ശോഭകുമാരി,ഫസീല കായ്പ്പാടി,ജി.സതീഷ് കുമാർ തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി.