തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന് പോസ്റ്റിംഗ് ഓർഡർ ലഭിച്ച പ്രിസൈഡിംഗ് ഓഫിസർ,ഫസ്റ്റ് പോളിംഗ് ഓഫിസർ എന്നീ ഉദ്യോഗസ്ഥർക്ക് ഇന്ന് രാവിലെ 9 ന് കോട്ടൺ ഹിൽ സ്‌കൂളിൽ റഹേഴ്സൽ ക്ലാസ് നടത്തുമെന്ന് കളക്ടർ അറിയിച്ചു. തിരുവനന്തപുരം കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്കു നയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് റൂം നമ്പർ 10 ലും പാറശാല,പെരുങ്കടവിള,അതിയന്നൂർ,നേമം,നെടുമങ്ങാട്, പോത്തൻകോട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിൽ ഡ്യൂട്ടിക്കു നയോഗിച്ചിട്ടുള്ളവർക്ക് റൂം നമ്പർ 11 ലും വെള്ളനാട്, കിളിമാനൂർ,ചിറയിൻകീഴ്,വർക്കല ബ്ലോക്ക് പഞ്ചായത്തുകളിൽ ഡ്യൂട്ടിക്ക് നയോഗിച്ചിട്ടുള്ളവർക്ക് റൂം നമ്പർ എഫ് 7(ഒന്നാം നില) ലുമാണ് ക്ലാസുകൾ. ജില്ലയിൽ പോളിംഗ് ഡ്യൂട്ടി നിയമനം ലഭിച്ച പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാരിൽ ഇതുവരെ പരിശീലന പരിപാടിയിൽ പങ്കെടുക്കാത്തവരുണ്ടെങ്കിൽ അവർക്കു വേണ്ടി ഇന്ന് പ്രത്യേക ക്ലാസ് ഉണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചു.