
വെള്ളറട:സി.പി.എം നേതാവും പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കാട്ടാക്കട ഏരിയ കമ്മറ്റി സെക്രട്ടറിയുമായിരുന്ന എൻ.അഭിമന്യുവിന്റെ രണ്ടാം ചരമവാർഷിക ദിനാചരണം സി.പി.എം വെള്ളറട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു.രാവിലെ നെല്ലിശ്ശേരിയിലുള്ള വീട്ടിലെ സ്മൃതി മണ്ഡപത്തിൽ സി.പിഎം ജില്ലാ കമ്മറ്റി സെക്രട്ടറി ആനാവൂർ നാഗപ്പൻന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ഏരിയ കമ്മറ്റി സെക്രട്ടറി ഡി.കെ.ശശി,എൻ.നീലകണ്ഠൻ,എസ്.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.അനുസ്മരണ സമ്മേളനം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.