
തിരുവനന്തപുരം :കാട്ടാക്കട മംഗലയ്ക്കൽ വാർഡിൽ എൻ.ഡി.എ സംഘടിപ്പിച്ച കുടുംബസംഗമം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.പ്ലാവൂർ പുത്തറതല വീട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ കൺവീനർ പ്ലാവൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.മംഗലയ്ക്കൽ വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി അനീഷ്.സി.എം, മണ്ഡലം ജനറൽ സെക്രട്ടറി ഹരി കാട്ടാക്കട,ജില്ലാ കമ്മിറ്റി അംഗം കാട്ടാക്കട രതീഷ്,ഒ.ബി.സി മോർച്ചാ പഞ്ചായത്ത് പ്രസിഡന്റ് മംഗലയ്ക്കൽ പ്രശാന്ത്, വി.എസ്.ഡി.പി പഞ്ചായത്ത് പ്രസിഡന്റ് വത്സലൻ,പഞ്ചായത്ത് സെക്രട്ടറി തങ്കരാജ്,ബി.ജെ.പി മുതിർന്നനേതാക്കളായ ജി.വാസുദേവൻ നായർ,കെ.പത്മനാഭൻ,കെ.രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.