
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലക്ഷങ്ങൾ പങ്കെടുക്കുന്ന വെർച്വൽ റാലി സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
ഇന്നുച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ നടത്തുന്ന വെർച്വൽ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ്. നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ എന്നിവർ വെർച്വൽ റാലിയിൽ പങ്കെടുക്കും.