swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്, ഐ.ടി വകുപ്പിൽ നിയമനം നേടിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കേസെടുക്കും. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ സ്വപ്നയെ സ്‌പേസ് പാർക്ക് പ്റോജക്ട് മാനേജ്‌മെന്റ് യൂണി​റ്റിൽ നിയമിച്ചതിനെക്കുറിച്ച് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തേ സ്വപ്നയുടെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര സ്വദേശി നൽകിയ പരാതി വിജിലൻസ് ഐടി വകുപ്പിന് കൈമാറിയിരുന്നു. അവരാണ് തുടർനടപടിയെടുക്കേണ്ടതെന്നാണ് വിജിലൻസ് നിലപാട്. വിജിലൻസ് അന്വേഷിക്കേണ്ട കാര്യമുണ്ടെങ്കിൽ ഐടി വകുപ്പ് ശുപാർശ നൽകണമെന്നായിരുന്നു നിലപാട്.