pic

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനിഹ. 2012ൽ പുറത്തിറങ്ങിയ ഒറീസ എന്ന ചിത്രത്തിലൂടെയാണ് കനിഹ വെള്ളിത്തിരയിൽ എത്തിയത്. സിനിമയിൽ എത്തി വളരെ പെട്ടെന്ന് തന്നെ നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായികരുന്നു. സോഷ്യൽ മീഡിയയിൽ സജീവസാന്നിദ്ധ്യമാണ് കനിഹ. ശരീരത്തെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും നടി തുറന്ന് സംസാരിക്കാറുണ്ട്. ഇതെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കനിഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചായിരുന്നു നടിയുടെ പോസ്റ്റ്. മേക്കപ്പോ ബ്രാൻഡഡ് ഡ്രാസുകളെ ഇല്ലാതെ സാധാരണ വേഷത്തിലാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് പലപ്പോഴും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിത അതിനുള്ള മറുപടി നൽകുകയാണ് കനിഹ. താൻ എങ്ങനെയാണോ അങ്ങനെ തന്നെ സോഷ്യൽ മീഡിയയിലും കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് നടി പറയുന്നത്.കനിഹയുടെ വാക്കുകൾ ഇങ്ങനെ....യഥാർഥത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്നിലും പ്രത്യക്ഷപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് കനിഹ പറയുന്നത്. എല്ലാ കുറവുകളുമുള്ള തന്നെ അംഗീകരിച്ചു കൊണ്ട് സ്വയം മുന്നോട്ടു പോകുന്ന വ്യക്തിത്വമാണ് തന്റേതെന്നും അങ്ങനെ തന്നെയാവണം മറ്റുള്ളവരെന്നും നടി പറയുന്നു. തന്റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമില്ലെന്നും കനിഹ കൂട്ടിച്ചേർത്തു. യഥാർത്ഥ മുഖം കണ്ട് അതു മറ്റുള്ളവർക്ക് പ്രചോദനമാകുന്നുണ്ടെങ്കിൽ അതാണ് സന്തോഷം പകരുന്ന കാര്യമെന്നും നടി വ്യക്തമാക്കി. കനിഹയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. മമ്മൂട്ടി ചിത്രത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ് കനിഹ. ജയറാം ചിത്രമായ ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തിൽ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാമാങ്കത്തിലാണ് നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.